ഞങ്ങളെ വിട്ടുപോയ മുന്‍ വിദ്യാര്‍ത്ഥി ജാഫര്‍ നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നെന്നും ഈ സ്കൂളില്‍ ഞങ്ങളുടെ മനസ്സില്‍ വാടാത്ത പൂവായ് നിലനില്‍ക്കും.
അധ്യാപകരും വിദ്യാര്ത്ഥികളും.
Friday, October 31, 2008
Friday, October 24, 2008
ഓര്‍മ്മകുറിപ്പുകള്‍
തീജ്വാലകള്‍ക്കിടയിലെ മുഖം
ജീവിതത്തിന്റെ മധുരമേറിയ നിമിഷങ്ങള്‍ നുനയുകയും കയ്പേറിയ നിമിഷത്തിലെ കയ്പുനീര്‍ കുടിക്കുകയും ചെയ്യുന്ന അഭിനയ മുഹൂര്‍ത്തങ്ങളില്‍ കയ്പേറിയ എന്റെ ബാല്യകാലത്തെ തീവ്രതയേറിയ ഓരോര്മ്മയാനെന്റെ മനസ്സില്‍ വരുന്നത് .ജീവിതത്തില്‍ ഇന്നും എനിക്ക് നഷ്ടബോധം തോന്നിയിട്ടുള്ളത് എന്റെ കുഞ്ഞാമ്മയുടെ കാര്യത്തില്‍ മാത്രമാണ് ബാല്യകാലത്തെ എന്റെ കൊച്ചു പിണക്കവും ,ഇണക്കവും എല്ലാം തുടച്ചുകലഞ് പൂര്‍ണ്ണമായി എന്നോടലിഞ്ഞത് എന്റെ കുഞാമ്മ ആയിരുന്നു.നാലാം ക്ലാസ്സിലെ വാര്ഷിക പരീക്ഷ കഴിഞ്ഞ പുറത്തെത്തിയപ്പോള്‍ എല്‍.പി പടിവാതിളിരങ്ങുകയായിരുന്നു ഞാന്‍.
യു.പി. ക്ലാസ്സിന്റെ മധുരമേറിയ ഓര്‍മ്മകലരിയാനും മറ്റുമായി കുഞാമ്മയെ കാണുവാന്‍ ഞാന്‍ കൊതിച്ചു. കൂടുതുരണ്ണ്‍ പൂവില്‍ നിന്നു പൂവിലേക്ക് നറുതേന്‍ തേടി പറക്കുന്ന വന്ടുപോലെ കുഞ്ഞാമ്മയുടെ അടുത്തെത്താന്‍ ഞാന്‍ കൊതിച്ചു.വീട്ടുപടിക്കളില്‍ വിദൂരതയിലേക്ക് കണ്ണും നട്ട സ്നേഹമൂരിനില്‍ക്കുന്ന കുഞാമ്മ എന്നെ കണ്ടതും ഓടിവരികയും വാരിപുനരുകയും ചെയ്തു നരുചൂടുള്ള ആ ആശ്ലേഷം ഇന്നുമെന്റെ മീനസ്സിലുന്റ്റ് .
വിധി ചിലപ്പോള്‍ കുട്ടികളുടെ രൂപത്തില്‍ ജീവിതത്തെ അടര്‍ത്ത്തിയെടുക്ക്‌ാം എന്നരിയിച്ച്ചതുപോലെ അന്ന് കറന്റ് പോയ സമയത്ത്ത്കുഞ്ഞു കൈപിഴയാല്‍ തീജ്വാലകള്‍ ഒരുമിച്ച്ചെന്റെ കുഞാമ്മയെ വലയംചെയ്തു.കണ്ണിനു കുളിര്‍മ്മയേകുന്ന നിറം കണ്ടാര്ത്ത്ത് ചിരിക്കുന്ന കുഞ്ഞിനും കാര്യഗൌരവമിയാതെ അറിഞ്ഞ ബാല്യകാല സഖിയായ എന്റെ മനസ്സിനും കണ്ണില്‍ നിന്നും കോരിച്ചൊരിയുന്ന പെരുമഴയിലും തണുപ്പുകാലത്ത് പ്രഭാതത്തെ മൂടുന്ന തുഷാര കാണികളുടെ മൂടളിനുമിടയില്‍ കൂടി എന്റെ കൊച്ച്ച്ചുലോകമാകുന്ന മനസ്സിന് മുഴുവന്‍ തീവ്രപ്രകാശമായി ജ്വലിക്കുന്ന കുഞാമ്മയെ രക്ഷിക്കാന് ചെറിയ വായിലുള്ള എന്റെ ഒരു വലിയ ശബ്ദത്തിന് മാത്രമെ സാധിച്ചുള്ളൂ .
തണുപ്പേറിയ ജലം വിഴുങ്ങികളഞ്ഞ വാശിയും പേറി നിലത്ത് സിമന്റുതറയില്‍ കേദ്ദതീനാലമായി നിലത്ത്തിരുന്ന അവസാന കണിക കേട്ടടങ്ങിയപ്പോഴേക്കും ഞങ്ങള്‍ ആസ്പത്രി വരാന്തയില്‍ പ്രാര്‍ത്ത്ത്നയിലായിരുന്നു.
ഇന്നും വാര്ഷിക പരേക്ഷാചോദില് നിന്നും മുക്തിനേടി ആഘോഷകൊഴുപ്പെകി ഞങ്ങളെല്ലാവരും ഉമ്മ്വീട്ടില്‍ എത്തുമ്പോള്‍ അറിയാതെന്‍ ചിമിഴ് കുഞ്ഞാമ്മയുടെ മേല്പ്പാരിവീഴാരുന്റ്റ് കുഞ്ഞാമ്മയുടെ ആനന്ദത്തില്‍ ആര്‍ത്തുല്ലസിക്കുന്ന അവരുടെ മുല്ലപൂക്കളും കാതില്‍ നൃത്തം വയ്ക്കുന്ന ലോലാക്കുകളും പൊട്ടിച്ചിരിക്കുന്ന കുപ്പിവളകളും കിന്നാരം പറയുന്ന മാലമുത്ത്തുകളും പതിയെ കുശുകുശുക്കുന്നെതെന്താണ് ? നഷ്ടപെട്ടുപ്പോയ കുഞ്ഞാമ്മയുടെ ജീവിതമോ ? അതോ ഇനിയും എരിഞ്ഞടങ്ങാത്ത്ത തീജ്വാലകളുടെ പുന്ചിരിയോ ?
സല്‍വ .പി
പത്ത്.ബി
Wednesday, October 22, 2008
ഓര്‍മ്മകുറിപ്പുകളുടെ സമാഹാരം -മലയാളം- പത്ത്-ബി -2008-09
ഓര്‍മ്മ
കാലത്തിന്റെ കളിത്തൊട്ടില്‍
കാലത്തിന്റെ കളിതോട്ടിളില്‍ വീനുരളുന്ന കളിപ്പാവകലാണ് നാം വസന്തവും ഹേമന്തവും ശിശിരവും എല്ലാം മാറി മാറി വരുന്നു. manjum മഴയും പ്രകുതിയെ ഓരോമല പൈതലിനെ പോലെ താലോലിക്കുന്നു.manushyar വെളിച്ചത്തില്‍ നിന്നും ഇരുട്ടുനിറഞ്ഞ നീണ്ട ഇടനാഴികയിലെക്ക് പറന്നകലുന്നു. ബന്ധങ്ങളുടെയും സൌഹൃദങ്ങളുടെയും ചങ്ങലകന്നികള്‍ പോട്ടിച്ചുകൊന്ട് ..എവിടേക്ക്.എന്നറിയില്ല
ഇന്നു ഞാന്‍ ഓര്‍ക്കുന്നത് ആ ദിവസംമന്‍ എന്റെ ചേച്ചി അല്ല കൂട്ടുകാരി വിവാഹം കഴിഞ്ഞ മറ്റൊരു വീട്ടില്‍ അംഗംമായ ആദിവസം.രാത്രിയുടെ നിശബ്ദതയില്‍ ഇന്നും ഞാന്‍ ആ ദിവസം ഓര്‍ക്കുന്നു.എന്നും. കഴിഞ്ഞകാലം തിരിച്ചു വരില്ല ഞാനും ചേച്ചിയും കളിച്ചതും തമാശ പറഞ്ഞതും പൊട്ടിച്ചിരിച്ചതും ഇനങ്ങിയതും പിണങ്ങിയതുംമെല്ലാം ഇന്നുമെന്‍ മനസ്സിലെ മയില്‍ പീലിക്കടിയില്‍ മായാത്ത ഓര്‍മ്മകളായി കിടക്കുന്നു.ഒരു പുസ്തകതാളിലെന്നപോലെ .
ഏതുതരം പ്രകൃതി നിയമങ്ങളെ ലംഘിച്ചു കൊണ്ടാന്‍ ഞാന്‍ ചോദിക്കുന്നതരിയില്ല എപ്പോഴും ഞാന്‍ ചേച്ചിയോട് ചോദിക്കാരുന്ട് എന്തിന്നാന്‍ ഈ വീട്ടില്‍ നിന്നും പൊയതെന്ന്. ഒരു പക്ഷെ പൂര്‍ണ്ണമായും പോയിട്ടില്ലെന്കില്‍ കൂടിയും മറുപടി പറയാതെ നിശബ്ദമായി നില്‍ക്കുന്ന ആ മനസ്സിലെ മൌനം എന്താണെന്ന ഇപ്പോഴും എനിക്കറിയില്ല.ഇന്നു ചേച്ചി വല്ലപ്പോഴും വീട്ടില്‍ വരുന്ന ഒരു അതിഥി
മാത്രമാണ്
ഓരോ ദിവസവും വേഴാമ്പലിനെ പോലെ പറന്നകലുന്നു.തിരിച്ചു വരാന്‍ ആ പക്ഷിക്കറിയാത്തതു പോലെ ഒരു ദിവസത്തിനും മടങ്ങി വരാനാകില്ല കാലം വേഴാമ്പലിനെ പോലെ പരന്നകന്നിടുമ്പോള്‍ ജീവിതത്തിലെ ബന്ധങ്ങള്‍ എന്തായി തീരും ? നാലുകെട്ടിലെ അകത്തളങ്ങളില്‍ കൂട്ടുകുടുംബങ്ങലായ് കഴിഞ്ച മനുഷ്യര്‍ ഇന്നു ചെറിയ കുടുംബങ്ങലായ് ഭിന്നിച്ചു കഴിഞ്ഞു .കാലം കടന്നു പോയിടുമ്പോള്‍ ബന്ധങ്ങളുടെ ചങ്ങല കണ്ണികള്‍ വലിച്ചു പോട്ടിചെക്കാം പുതിയ ആളുകള്‍ പുതിയ ബന്ധങ്ങള്‍ അപ്പോള്‍ പഴയതോ....മറക്കാന്‍ കഴിയുന്ന മനുഷ്യന്‍ അതോരനുഗ്രതമായി കണ്ട് എല്ലാം മറന്നു പോയേക്കാം .
രേഷ്മ രാധാകൃഷ്ണന്‍
പത്ത്-bi
ചന്ദ്രയാന്‍ ഒന്നിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് കാരകുന്ന് ഹൈസ്കൂളിലെ വിദ്യാര്ത്ഥികളുടെയും അധ്യാപകരുടെയും ആശംസകള്‍
ISRO
ISRO
Thursday, October 16, 2008
ഒക്ടോബര്‍ പതിനാലാം തിയ്യതി ഞങ്ങളുടെ സ്കൂളില്‍ സദ്യ വിളമ്പി. എല്ലാ കുട്ടികളും ഗ്രൂപ്പായി മാറുകയും ഓരോ ഗ്രൂപ്പിലുല്‍ ഉള്‍പെട്ടവര്‍ ആ ക്ലാസിലേക്ക് വേണ്ട വിഭവങ്ങള്‍ കൊണ്‍ടു വരികയും ചെയ്തു ചോറും സാമ്പാറും സ്കൂളില്‍ തന്നെ പാകം ചെയ്തു. ഓരോ ക്ലാസ്സിലും നാലുതരം പായസം ഉണ്ടായിരുന്നു.
എന്നെന്നു ഓര്‍മ്മയില്‍ തങ്ങി നില്ക്കുന്ന ഒരനുഭവമായി മാറി എല്ലാവര്‍ക്കും ഇത്
Monday, October 13, 2008
Friday, October 10, 2008
Wednesday, October 8, 2008
Tuesday, October 7, 2008
Subscribe to:
Posts (Atom)
google search
Custom Search