ഓര്‍മ്മകുറിപ്പുകള്‍
തീജ്വാലകള്‍ക്കിടയിലെ മുഖം
ജീവിതത്തിന്റെ മധുരമേറിയ നിമിഷങ്ങള്‍ നുനയുകയും കയ്പേറിയ നിമിഷത്തിലെ കയ്പുനീര്‍ കുടിക്കുകയും ചെയ്യുന്ന അഭിനയ മുഹൂര്‍ത്തങ്ങളില്‍ കയ്പേറിയ എന്റെ ബാല്യകാലത്തെ തീവ്രതയേറിയ ഓരോര്മ്മയാനെന്റെ മനസ്സില്‍ വരുന്നത് .ജീവിതത്തില്‍ ഇന്നും എനിക്ക് നഷ്ടബോധം തോന്നിയിട്ടുള്ളത് എന്റെ കുഞ്ഞാമ്മയുടെ കാര്യത്തില്‍ മാത്രമാണ് ബാല്യകാലത്തെ എന്റെ കൊച്ചു പിണക്കവും ,ഇണക്കവും എല്ലാം തുടച്ചുകലഞ് പൂര്‍ണ്ണമായി എന്നോടലിഞ്ഞത് എന്റെ കുഞാമ്മ ആയിരുന്നു.നാലാം ക്ലാസ്സിലെ വാര്ഷിക പരീക്ഷ കഴിഞ്ഞ പുറത്തെത്തിയപ്പോള്‍ എല്‍.പി പടിവാതിളിരങ്ങുകയായിരുന്നു ഞാന്‍.
യു.പി. ക്ലാസ്സിന്റെ മധുരമേറിയ ഓര്‍മ്മകലരിയാനും മറ്റുമായി കുഞാമ്മയെ കാണുവാന്‍ ഞാന്‍ കൊതിച്ചു. കൂടുതുരണ്ണ്‍ പൂവില്‍ നിന്നു പൂവിലേക്ക് നറുതേന്‍ തേടി പറക്കുന്ന വന്ടുപോലെ കുഞ്ഞാമ്മയുടെ അടുത്തെത്താന്‍ ഞാന്‍ കൊതിച്ചു.വീട്ടുപടിക്കളില്‍ വിദൂരതയിലേക്ക് കണ്ണും നട്ട സ്നേഹമൂരിനില്‍ക്കുന്ന കുഞാമ്മ എന്നെ കണ്ടതും ഓടിവരികയും വാരിപുനരുകയും ചെയ്തു നരുചൂടുള്ള ആ ആശ്ലേഷം ഇന്നുമെന്റെ മീനസ്സിലുന്റ്റ് .
വിധി ചിലപ്പോള്‍ കുട്ടികളുടെ രൂപത്തില്‍ ജീവിതത്തെ അടര്‍ത്ത്തിയെടുക്ക്‌ാം എന്നരിയിച്ച്ചതുപോലെ അന്ന് കറന്റ് പോയ സമയത്ത്ത്കുഞ്ഞു കൈപിഴയാല്‍ തീജ്വാലകള്‍ ഒരുമിച്ച്ചെന്റെ കുഞാമ്മയെ വലയംചെയ്തു.കണ്ണിനു കുളിര്‍മ്മയേകുന്ന നിറം കണ്ടാര്ത്ത്ത് ചിരിക്കുന്ന കുഞ്ഞിനും കാര്യഗൌരവമിയാതെ അറിഞ്ഞ ബാല്യകാല സഖിയായ എന്റെ മനസ്സിനും കണ്ണില്‍ നിന്നും കോരിച്ചൊരിയുന്ന പെരുമഴയിലും തണുപ്പുകാലത്ത് പ്രഭാതത്തെ മൂടുന്ന തുഷാര കാണികളുടെ മൂടളിനുമിടയില്‍ കൂടി എന്റെ കൊച്ച്ച്ചുലോകമാകുന്ന മനസ്സിന് മുഴുവന്‍ തീവ്രപ്രകാശമായി ജ്വലിക്കുന്ന കുഞാമ്മയെ രക്ഷിക്കാന് ചെറിയ വായിലുള്ള എന്റെ ഒരു വലിയ ശബ്ദത്തിന് മാത്രമെ സാധിച്ചുള്ളൂ .
തണുപ്പേറിയ ജലം വിഴുങ്ങികളഞ്ഞ വാശിയും പേറി നിലത്ത് സിമന്റുതറയില്‍ കേദ്ദതീനാലമായി നിലത്ത്തിരുന്ന അവസാന കണിക കേട്ടടങ്ങിയപ്പോഴേക്കും ഞങ്ങള്‍ ആസ്പത്രി വരാന്തയില്‍ പ്രാര്‍ത്ത്ത്നയിലായിരുന്നു.
ഇന്നും വാര്ഷിക പരേക്ഷാചോദില് നിന്നും മുക്തിനേടി ആഘോഷകൊഴുപ്പെകി ഞങ്ങളെല്ലാവരും ഉമ്മ്വീട്ടില്‍ എത്തുമ്പോള്‍ അറിയാതെന്‍ ചിമിഴ് കുഞ്ഞാമ്മയുടെ മേല്പ്പാരിവീഴാരുന്റ്റ് കുഞ്ഞാമ്മയുടെ ആനന്ദത്തില്‍ ആര്‍ത്തുല്ലസിക്കുന്ന അവരുടെ മുല്ലപൂക്കളും കാതില്‍ നൃത്തം വയ്ക്കുന്ന ലോലാക്കുകളും പൊട്ടിച്ചിരിക്കുന്ന കുപ്പിവളകളും കിന്നാരം പറയുന്ന മാലമുത്ത്തുകളും പതിയെ കുശുകുശുക്കുന്നെതെന്താണ് ? നഷ്ടപെട്ടുപ്പോയ കുഞ്ഞാമ്മയുടെ ജീവിതമോ ? അതോ ഇനിയും എരിഞ്ഞടങ്ങാത്ത്ത തീജ്വാലകളുടെ പുന്ചിരിയോ ?
സല്‍വ .പി
പത്ത്.ബി
No comments:
Post a Comment